LiveTV

Live

Kerala

പെരിയ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയില്‍

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം.

പെരിയ  കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം.

കഴിഞ്ഞ സെപ്തംബർ 30നാണ് പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട് കോടതി ഉത്തരവുണ്ടായത്. സി.ബി.ഐക്ക് വിട്ട് കോടതി ഉത്തരവായിട്ടും രേഖകൾ കൈമാറിയിട്ടില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി, പ്രതികളെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന പൊലീസിന്റേതെന്നും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിമർശിച്ചിരുന്നു. കോടതി ഉത്തരവുകൾ പാലിക്കാത്തത് ഗൗരവതരമായി കാണുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർക്കാർ ഇന്ന് അപ്പീൽ സമർപ്പിച്ചത്. നിലവിൽ പ്രതികളെയെല്ലാം പിടികൂടിയിട്ടുണ്ട്. ഉന്നത സി.പി.എം നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണത്തിൽ കഴമ്പില്ല. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.