LiveTV

Live

Kerala

വാളയാര്‍ പീഡന കേസ് പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടു

വാളയാര്‍ പീഡന കേസ് പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടു

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ മൂന്നു പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് പോക്സോ കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി നിരീക്ഷിച്ചു.

വാളയാറില്‍ ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ആറ് വയസ്സുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.