LiveTV

Live

Kerala

കൊച്ചിയെ സ്മാര്‍ട്ടാക്കാന്‍ പുതിയ പദ്ധതി

തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപറേഷൻ അനന്തക്ക് തുല്യമായ പദ്ധതിയാവും കൊച്ചിയിൽ നടത്തുക

കൊച്ചിയെ സ്മാര്‍ട്ടാക്കാന്‍ പുതിയ പദ്ധതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ പദ്ധതി. തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപറേഷൻ അനന്തക്ക് തുല്യമായ പദ്ധതിയാവും കൊച്ചിയിൽ നടത്തുക. കനാലുകളുടെ കൈയ്യേറ്റം ഒഴിപ്പിക്കാനും മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനിച്ചു. കൊച്ചി നഗരത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കും, അതിനനുസരിച്ച് കർമ്മപദ്ധതി തയ്യാറാക്കും.

ഒപ്പറേഷൻ അനന്തയുടെ ചുവട് പിടിച്ചാവും പദ്ധതി നടപ്പിലാക്കുക. സംസ്ഥാന സർക്കാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് കൊച്ചി മേയർ പറഞ്ഞു. കോർപ്പറേഷന് തദ്ദേശ ഭരണ വകുപ്പിന്‍റെ പിന്തുണ ആവശ്യമാണെന്നും സാധാരക്കാരെ ഒഴിപ്പിക്കുന്നത് ഗുരുതര പ്രശ്നമാണെന്നും സൗമിനി ജെയിന്‍ പറഞ്ഞു. ദുരന്ത നിവാരണ വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് മാർച്ച് മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. എറണാകുളം കളക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.