LiveTV

Live

Kerala

താനൂര്‍ കൊലപാതകം; പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ ഫിറോസ്

കൊലപാതകം നടക്കുന്നതിന് മുമ്പ് പി. ജയരാജന്‍ അഞ്ചുടിയില്‍ എത്തി ഒരു വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു, യോഗത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും പങ്കെടുത്തിരുന്നും ഫിറോസ്

താനൂര്‍ കൊലപാതകം; പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ ഫിറോസ്

മലപ്പുറം താനൂരിലെ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പി. ജയരാജനെതിരെ ഗുരുതര ആരോണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കൊലപാതകം നടക്കുന്നതിന് മുമ്പ് പി. ജയരാജന്‍ അഞ്ചുടിയില്‍ എത്തി ഒരു വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും പങ്കെടുത്തിരുന്നുവെന്നും ഫിറേസ് ആരോപിച്ചു. അത്കൊണ്ട് തന്നെ കൊലപാതകത്തില്‍ പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്നും പി. കെ ഫിറോസ് ആവശ്യപ്പെട്ടു.