LiveTV

Live

Kerala

ജാതിസംഘടനകള്‍ രാഷ്ട്രീയം തീരുമാനിക്കുന്ന കാലം കഴിഞ്ഞു: മാത്യു കുഴല്‍നാടന്‍

കോന്നിയും വട്ടിയൂര്‍ക്കാവും അടക്കം കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകള്‍ കൈമോശം വന്നതിന് പാര്‍ട്ടിയിലെയും മുന്നണിയിലെയും ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ജാതിസംഘടനകള്‍ രാഷ്ട്രീയം തീരുമാനിക്കുന്ന കാലം കഴിഞ്ഞു: മാത്യു കുഴല്‍നാടന്‍

യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്ന് പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍. പാര്‍ട്ടി തീരുമാനങ്ങളില്‍ ജാതിസംഘടനാ നേതാക്കളുടെ താല്‍പര്യംകൂടി പരിഗണനാ വിഷയമാകുന്നത് കാലത്തിന് യോജിച്ച കീഴ്‌വഴക്കമല്ല. ഉപതെരഞ്ഞെടുപ്പ് ഫലം ഇത്തരം കാര്യങ്ങളില്‍ വിചിന്തനം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാത്യു മീഡിയവണിനോട് പറഞ്ഞു.

കോന്നിയും വട്ടിയൂര്‍ക്കാവും അടക്കം കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകള്‍ കൈമോശം വന്നതിന് പാര്‍ട്ടിയിലെയും മുന്നണിയിലെയും ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. പാലായിലെ പരാജയത്തിന് ശേഷവും ഇക്കാര്യങ്ങളില്‍ ശരിയായ പരിശോധന ഉണ്ടായോ എന്ന് സംശയമാണെന്നും മാത്യു അഭിപ്രായപ്പെട്ടു.

അതേസമയം, വട്ടിയൂര്‍ക്കാവിലെ പരാജയത്തിന്റെ പേരില്‍ എന്‍.എസ്.എസ്സിനെ പഴിക്കരുത് എന്ന നിലപാടുമായി കെ. മുരളീധരന്‍ എം.പി രംഗത്തെത്തി. വട്ടിയൂര്‍ക്കാവില്‍ തോല്‍ക്കാന്‍ കാരണം എന്‍.എസ്.എസിനോടുള്ള ആര്‍.എസ്.എസിന്റെ വിരോധമാണ്. ആര്‍.എസ്.എസ് സ്വീകരിച്ച മതേതര നിലപാടിനെ തകര്‍ക്കാന്‍ ആര്‍.എസ്.എസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തുവെന്ന് മുരളീധരന്‍ ആരോപിച്ചു.