LiveTV

Live

Kerala

കണ്ണൂരില്‍ ഓടുന്ന ബൈക്കില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു

വട്ട്യാം തോട്ടിലെ പള്ളുത്തുരുത്തിയില്‍ ജെഫിന്‍ പി. മാത്യു ആണ് മരിച്ചത്

കണ്ണൂരില്‍ ഓടുന്ന ബൈക്കില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു

കണ്ണൂർ ഇരിട്ടിയിൽ മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. വട്ട്യാം തോട്ടിലെ പള്ളുരുത്തില്‍ ജെഫിന്‍ പി. മാത്യു ആണ് മരിച്ചത്. ഉളിക്കല്‍ ഇരിട്ടി റോഡില്‍ ചെട്ട്യാര് പീടികയില്‍ വെച്ച് ഓടുന്ന ബൈക്കില്‍ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ജെഫിനെ നാട്ടുകാര്‍ അടുത്തുള്ള താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോവും കനത്ത മഴ പെയ്യുകയാണ്