LiveTV

Live

Kerala

താനൂര്‍ കൊലപാതകം; മൂന്ന് പേര്‍ പിടിയില്‍

നേരത്തെ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ഷംസുവിന്‍റെ ബന്ധുവാണ് പിടിയിലായ മുഹീസെന്ന് പൊലീസ് പറഞ്ഞു

താനൂര്‍ കൊലപാതകം; മൂന്ന് പേര്‍ പിടിയില്‍

താനൂരിലെ മുസ്‍ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായതായി പൊലീസ്. അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്,മുഹീസ്, ത്വാഹ എന്നിവരാണ് പിടിയിലായത്. നേരത്തെ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ഷംസുവിന്‍റെ ബന്ധുവാണ് പിടിയിലായ മുഹീസെന്ന് പൊലീസ് പറഞ്ഞു. ഇതോടെ നാലംഗ കൊലയാളി സംഘത്തിലെ മൂന്നു പേര്‍ പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം താനൂരില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖ് വെട്ടേറ്റു മരിച്ചത്.