LiveTV

Live

Kerala

പലാരിവട്ടം പാലം അഴിമതി; ഇബ്രാഹീം കുഞ്ഞിനെതിരെ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

മുൻകൂറായി കരാറുകാരന് പണം നൽകിയതിൽ മുൻ മന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് വിജിലൻസിന്റെ വിശദീകരണം.

പലാരിവട്ടം പാലം അഴിമതി; ഇബ്രാഹീം കുഞ്ഞിനെതിരെ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

പലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. മുൻകൂറായി കരാറുകാരന് പണം നൽകിയതിൽ മുൻ മന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് വിജിലൻസിന്റെ വിശദീകരണം.

പാലാരിവട്ടം മേൽപാല അഴിമതി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ് നൽകിയ സത്യവാങ്മൂലത്തിലാണ് മുൻ മന്ത്രിക്കെതിരെ പരാമർശമുള്ളത്. അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

17 പേർക്ക് എതിരെ അന്വേഷണം നടത്തിയപ്പോൾ ഇബ്രാഹിം കുഞ്ഞ് പ്രതി പട്ടികയിൽ ഇല്ലായിരുന്നു. സുപ്രീം കോടതി വിധികൾ പ്രകാരം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ സർക്കാർ അനുമതി ആവശ്യം ഇല്ലെങ്കിൽ പോലും, പിന്നീട് രാഷ്ട്രീയ ആരോപങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ആണ് സർക്കാർ അനുമതി തേടുന്നതെന്നും വിജിലൻസ് അറിയിച്ചു.

മുൻകൂർ പണം അനുവദിക്കാൻ ഇറക്കിയ സർക്കാർ ഉത്തരവിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. പ്രതിയായ ടി.ഒ സൂരജും മുൻ മന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

പുര കത്തുമ്പോൾ വാഴവെട്ടും പോലെയാണ് വിജിലൻസ് നടപടിയെന്നും അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുമ്പോൾ തനിക്കെതിരെ നിരവധി കേസുകൾ കെട്ടിച്ചമയ്ക്കന്നുവെന്നുമാണ് സൂരജ് കോടതിയെ അറിയിച്ചത്. പാലം പൊളിക്കുന്നത് സംബന്ധിച്ച തീരുമാനം അഴിമതി അന്വേഷണത്തെ ബാധിക്കില്ലന്നും അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലന്നും വിജിലൻസ് കോടതിയെ അറിയിച്ചു.