LiveTV

Live

Kerala

അരൂരിലെ തോല്‍വിയില്‍ തന്നെ പഴിക്കണ്ടെന്ന് ജി. സുധാകരന്‍

പൂതന പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് പറയുന്ന നേതാക്കള്‍ക്ക് വേറെ അജണ്ടയുണ്ടെന്നും ജി. സുധാകരന്‍

അരൂരിലെ തോല്‍വിയില്‍ തന്നെ പഴിക്കണ്ടെന്ന് ജി. സുധാകരന്‍

അരൂരിലെ തോല്‍വിയില്‍ ‌തന്നെ പഴിചാരുന്നതില്‍ അതൃപ്തി പരസ്യമാക്കി മന്ത്രി ജി. സുധാകരന്‍. പൂതന പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് പറയുന്ന നേതാക്കള്‍ക്ക് വേറെ അജണ്ടയുണ്ടെന്ന് ജി. സുധാകരന്‍ പറഞ്ഞു. മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ഇത്തരം കള്ളപ്രചാരണമെന്നും സുധാകരന്‍ വ്യക്തമാക്കി. തന്‍റെ പൂതന പരാമര്‍ശല്ല തോല്‍വിക്ക് കാരണം.

അത്തരം കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അജണ്ടയുണ്ട്. ചില സമുദായങ്ങളുടെ വോട്ട് കിട്ടാത്തതാണ് തോല്‍വിക്ക് കാരണം. അത് പരിശോധിക്കണം. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ജി. സുധാകരന്‍ പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന നേതാവിനെയും സ്ഥാനാര്‍ഥിയാകാന്‍ പരിഗണിച്ചിരുന്നവരെയും ഉദ്ദേശിച്ചാണ് സുധാകരന്‍റെ പരാമര്‍ശങ്ങള്‍.