LiveTV

Live

Kerala

കിഴക്കമ്പലത്ത് ഫെഡറൽ ബാങ്കിന്റെ എ.ടി.എം തകർത്ത് കവർച്ചയ്ക്ക് ശ്രമം

ഇന്ന് പുലർച്ചെ 3 മണിക്കാണ് മുഖം തുണി കൊണ്ട് മറച്ച് യുവാവ് കമ്പി പാരയുമായി എ.ടി.എമ്മിലെത്തി പണം സൂക്ഷിക്കുന്ന ട്രേയുടെ ഭാഗം തകർത്തത്

കിഴക്കമ്പലത്ത് ഫെഡറൽ ബാങ്കിന്റെ എ.ടി.എം തകർത്ത് കവർച്ചയ്ക്ക് ശ്രമം

എറണാകുളം കിഴക്കമ്പലത്ത് ഫെഡറല്‍ ബാങ്കിന്‍റെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം എറണാകുളം കിഴക്കമ്പലത്ത് ഫെഡറൽ ബാങ്കിന്റെ എ.ടി.എം തകർത്ത് കവർച്ചയ്ക്ക് ശ്രമം. ഇന്ന് പുലർച്ചെ 3 മണിക്കാണ് മുഖം തുണി കൊണ്ട് മറച്ച് യുവാവ് കമ്പി പാരയുമായി എ.ടി.എമ്മിലെത്തി പണം സൂക്ഷിക്കുന്ന ട്രേയുടെ ഭാഗം തകർത്തത്. എന്നാൽ പണമടങ്ങിയ ട്രേ എടുക്കാൻ കഴിഞ്ഞില്ല. അന്ന അലൂമിനിയം കമ്പനിയുടെ മുന്നിൽ തേക്കടി - എറണാകുളം സംസ്ഥാന പാതയ്ക്ക് അഭിമുഖമായാണ് എ.ടി.എമ്മുള്ളത്. സമീപത്തുണ്ടായിരുന്ന രണ്ട് ഫ്ലെക്സുകൾ എടുത്ത് എ.ടി.എം കൗണ്ടറിനു മുന്നിൽ വച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ഈ ദൃശ്യങ്ങൾ ബാങ്കിന്റെ സുരക്ഷ മോണിറ്ററിൽ ലഭിച്ചതോടെ വിവരം കുന്നത്തുനാട് പൊലീസിനു കൈമാറുകയായിരുന്നു.

മോറയ്ക്കാലയിലുണ്ടായിരുന്ന നൈറ്റ് പട്രോളിംഗ് വാഹനം പാഞ്ഞെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. നീല ജീൻസും ഓറഞ്ച് കളർ ടീ ഷർട്ടുമിട്ട ഒരാളാണ് മോഷണത്തിനെത്തിയതായി പൊലീസിനു ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഇന്ന് പരിശോധിയ്ക്കും.