LiveTV

Live

Kerala

കാറപകടത്തിൽ പരിക്കേറ്റ വൃദ്ധന്റെ മരണം; ദുരൂഹത ഉയര്‍ന്നതോടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌ മോർട്ടത്തിന് അയച്ചു

കാറപകടത്തിൽ പരിക്കേറ്റ വൃദ്ധന്റെ മരണം; ദുരൂഹത ഉയര്‍ന്നതോടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌ മോർട്ടത്തിന് അയച്ചു

കാറപകടത്തിൽ പരിക്കേറ്റ വൃദ്ധന്റെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌ മോർട്ടത്തിനു അയച്ചു. കുന്നം കുളം സ്വദേശി തൈക്കാട്ടിൽ പരമേശ്വരന്റെ മൃതദേഹമാണ് പോസ്റ്റ്മാർട്ടം നടത്തുന്നത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പരമേശ്വരൻ വീട്ടിൽ വെച്ചാണ് മരിച്ചത്. വീട്ടുകാർ മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം സംസ്കരിച്ചതാണ് നാട്ടുകാരിൽ സംശയത്തിന് ഇടയാക്കിയത്. പരിക്കേറ്റ പരമേശ്വരനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും കൂടെ ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിച്ചവർ ഇദ്ദേഹത്തെ വീട്ടിലേക്കു പറഞ്ഞയക്കുകയായിരുന്നു.