LiveTV

Live

Kerala

അഭയകേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ വധിക്കാന്‍ ശ്രമിച്ചതായി സാക്ഷി മൊഴി

24ാം സാക്ഷി ജോമോന്‍ പുത്തന്‍പുരക്കലാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്

അഭയകേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ വധിക്കാന്‍ ശ്രമിച്ചതായി സാക്ഷി മൊഴി

അഭയകേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ വധിക്കാന്‍ ശ്രമിച്ചതായി സാക്ഷി മൊഴി. 24ാം സാക്ഷി ജോമോന്‍ പുത്തന്‍പുരക്കലാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. കേസിന്‍റെ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയായി. അഭയയ്ക്ക് നീതി നല്‍കണമെന്നാവശ്യവുമായി 1993 ഡിസംബറില്‍ കോട്ടയം നഗരത്തില്‍ നടത്തിയ പൊതുപരിപാടിക്ക് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂര്‍ തന്നെ കാണാനായി നേരിട്ടെത്തിയെന്നാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കോടതിയെ അറിയിച്ചത്. സഭയ്ക്ക് എതിരെ കളിച്ചവരാരും നേരെ പോയിട്ടില്ലെന്നു പറഞ്ഞ് കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൊഴി നല്‍കി.

1994 നവബംര്‍ 27 ന് തന്നെ സഹോദരന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിന് പിന്നില്‍ സഭയാണ്. സഹോദരന്‍ മരിച്ചതിന് പിന്നാലെ സഭ പത്ത് ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കുടുംബത്തിന് നല്‍കിയതായും കേസിലെ 24ാം സാക്ഷിയായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കോടതിയെ അറിയിച്ചു. അഭയകേസ് സി.ബി.ഐക്ക് വിട്ടതിലെ ഹര്‍ജിക്കാരനും ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനറും കൂടിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അതേസമയം പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കാനായില്ല. ഇതില്‍ ഒരാള്‍ മരിച്ച് പോയതായും രണ്ടാമത്തെയാളെ കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷന്‍ പ്രത്രേക സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിന്‍റെ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം ‌ഘട്ടം നവംബര്‍ നാലിന് ആരംഭിക്കും.