LiveTV

Live

Kerala

അപ്പോ നമ്മളൊരുമിച്ച് അങ്ങിറങ്ങുവല്ലേയെന്ന് മേയര്‍ ബ്രോ

ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ് മറന്ന് പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു

 അപ്പോ നമ്മളൊരുമിച്ച് അങ്ങിറങ്ങുവല്ലേയെന്ന് മേയര്‍ ബ്രോ

വട്ടിയൂര്‍ക്കാവിലെ അട്ടിമറി വിജയത്തില്‍ നന്ദി അറിയിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും എല്‍.ഡി.എഫിന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദിയെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദി ....ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവർത്തനങ്ങൾക്കും പിന്തുണ നല്കിയ മുഴുവൻ സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു. എടുത്ത് പറയേണ്ടത് എന്റെ യുവസുഹൃത്തുക്കളോടാണ്. മത,ജാതി വിഭാഗീയ ചിന്തകളൊക്കെ മാറ്റിവച്ച് നാടിന്റെ മുന്നേറ്റത്തെ സഹായിക്കാനായി വോട്ടുചെയ്തവരും നിരവധിയാണ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും എല്‍.ഡി.എഫിന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ് മറന്ന് പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, നമ്മുടെ ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരം. തുടർന്നും നമുക്കതെല്ലാം കൂടുതൽ ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് പോകണം. മുഴുവൻ സഖാക്കളും മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ച് നമുക്കൊരുമിച്ച് പരിഹാരം കാണാൻ ശ്രമിക്കാം.

പ്രിയമുള്ളവരേ, തുടർന്നും നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഒറ്റയാൾ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്. വട്ടിയൂർക്കാവിന്റെ വികസന ചരിത്രം നമുക്കൊരുമിച്ച് എഴുതാം. അഭിവാദ്യങ്ങള്‍. #അപ്പോ_നമ്മളൊരുമിച്ച്_അങ്ങിറങ്ങുവല്ലേ

അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദി .... ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും...

Posted by VK Prasanth on Wednesday, October 23, 2019