LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് വി.കെ പ്രശാന്ത്

വലിയ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 2000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്നും വി.കെ പ്രശാന്ത് അവകാശപ്പെട്ടു.

യു.ഡി.എഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍കാവില്‍ മേയര്‍ എന്ന നിലയില്‍ വി.കെ പ്രശാന്ത് നേടിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ. പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു.

പോളിങ് ശതമാനം 65 എങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫ് കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്. എന്നാല്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് ഗുണമായി മാറുമെന്നാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ.