LiveTV

Live

Kerala

ഉത്തരം താങ്ങുന്ന പല്ലികളെ പോലെയാണ് ചില നേതാക്കളെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ചില നേതാക്കൾ തെറ്റായ സന്ദേശം നൽകി പാർട്ടി അന്വേഷിച്ചു നടപടിയെടുക്കണം

 ഉത്തരം താങ്ങുന്ന പല്ലികളെ പോലെയാണ് ചില നേതാക്കളെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരുന്നില്ല. ചില നേതാക്കള്‍ നല്‍കിയത് തെറ്റായ സന്ദേശമാണ്. എത്ര ഉന്നതനായാലും പാര്‍ട്ടി അന്വേഷിച്ച് നടപടി എടുക്കണം. കാര്യങ്ങള്‍ തുറന്ന് പറയാന്‍ ആരെങ്കിലും വേണമല്ലോ. അതിനാലാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയാണ് ചില നേതാക്കള്‍ അവരുള്ളതുകൊണ്ടാണ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന വിചാരം തെറ്റാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.