LiveTV

Live

Kerala

കോന്നിയിലും വട്ടിയൂര്‍ക്കാവിലും അട്ടിമറി?

യു.ഡി.എഫിനെ പിന്നിലാക്കി ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത് 

 കോന്നിയിലും വട്ടിയൂര്‍ക്കാവിലും അട്ടിമറി?

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ കോന്നിയിലും വട്ടിയൂര്‍ക്കാവിലും അട്ടിമറി സാധ്യത. യു.ഡി.എഫിനെ പിന്നിലാക്കി ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാറിനെ പിന്നിലാക്കി മേയര്‍ ബ്രോ വി.കെ പ്രശാന്താണ് ലീഡ് ചെയ്യുന്നത്. 4369 വോട്ടുകള്‍ക്കാണ് പ്രശാന്ത് മുന്നില്‍. തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ പ്രശാന്ത് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നിലായില്ല. കെ. മുരളീധരന്‍ ലോക്സഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി കോന്നി മണ്ഡലത്തിലും ഇടത് സ്ഥാനാര്‍ഥി ലീഡ് തുടരുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജെനീഷ് കുമാറിന്റെ ലീഡ് 4000 കടന്നിരിക്കുകയാണ്. 4518 വോട്ടുകള്‍ക്കാണ് ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നത്. 1996 മുതല്‍ യു.ഡി.എഫിന്റെ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി വെന്നിക്കൊടി പാറിക്കുന്ന മണ്ഡലം കൂടിയാണ് കോന്നി.