LiveTV

Live

Kerala
live

അഞ്ചില്‍ മൂന്നിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എല്‍.ഡി.എഫ് Live Blog

എറണാകുളത്തും മഞ്ചേശ്വരത്തും അരൂരിലും യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് അട്ടിമറി വിജയം. 

അഞ്ചില്‍ മൂന്നിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എല്‍.ഡി.എഫ് Live Blog

ഷാനിമോള്‍ ഉസ്മാന് അട്ടിമറി വിജയം

അരൂരെന്ന ഇടത് കോട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അട്ടിമറി ജയം. 1955 വോട്ടുകളുടെ ഭൂരിപക്ഷം നേടി.

Last updated

മഞ്ചേശ്വരത്ത് കമറുദ്ദീന്‍ വിജയിച്ചു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന്‍ വിജയിച്ചു.7923 വോട്ടുകള്‍ക്കാണ് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി രണ്ടാമതെത്തിയ ഏക മണ്ഡലവും ഇതുതന്നെയാണ്. ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്തായി.

Last updated

ജയം ഉറപ്പിച്ച് ഷാനിമോള്‍

അരൂരില്‍ ഷാനിമോളുടെ ലീഡ് 2029 ആയി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിങിലാണ് ഷാനിമോള്‍ ജയം ഉറപ്പിച്ചത്

Last updated

അരൂരില്‍ മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണാനായില്ല

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയത്തിനരികെയാണ്. ഇനി 4 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. അതേസമയം മൂന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ കഴിയാത്തതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍ വരുമെന്ന് വ്യക്തമല്ല.

Last updated

ഷാനിമോളുടെ ലീഡ് വീണ്ടും കൂടി

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് വീണ്ടും ഉയര്‍ന്ന് 1536 ആയി. ഇനി എണ്ണാനുള്ളത് 19 ബൂത്തുകളാണ്

Last updated

ഷാനിമോളുടെ ലീഡ് കുറഞ്ഞു

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 1392 ആയി കുറഞ്ഞു. 26456 വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. അവിശ്വസനീയമായ ഫോട്ടോ ഫിനിഷിങിലേക്കാണ് അരൂര്‍ നീങ്ങുന്നത്.

Last updated

കോന്നിയില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം

9953 വോട്ടുകള്‍ക്കാണ് ജനീഷ് കുമാറിന്‍റെ വിജയം. എല്‍ഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കോന്നിയിലേത്. ശബരിമല വിഷയം ഉന്നയിച്ച് യുഡിഎഫും എന്‍ഡിഎയും സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടന്നാക്രമിച്ചിരുന്നു. കെ.സുരേന്ദ്രന്‍ മൂന്നാമതായത് ബി.ജെ.പിക്ക് ക്ഷീണമായി.

Last updated

കോന്നിയില്‍ ലീഡ് ഉയര്‍ത്തി ജനീഷ് കുമാര്‍

കോന്നിയില്‍ എല്‍.ഡി.എഫ് മുന്നേറ്റം. 9552 വോട്ടുകള്‍ക്ക് മുന്നിലാണ്.

Last updated

ഷാനിമോളുടെ ലീഡ് ഉയര്‍ന്നു

ഷാനിമോളുടെ ലീഡ് ഉയര്‍ന്നു. 2010 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ഇനിയും 47000 വോട്ടുകള്‍ ഇനിയും മണ്ഡലത്തില്‍ എണ്ണാനുണ്ട്.

Last updated

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടുകള്‍ക്കാണ് വിജയം. എന്‍എസ്എസിന്‍റെ ശരിദൂരം യു.ഡി.എഫിനെ തുണച്ചില്ല. എന്‍ഡിഎയ്ക്കും ചലനമുണ്ടാക്കാനായില്ല. മേയര്‍ എന്ന നിലയിലെ പ്രശാന്തിന്‍റെ ജനപ്രീതിയും വോട്ടായി മാറി.

Last updated

ഖമറുദ്ദീന്‍റെ ലീഡ് പതിനായിരം കടന്നു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്റെ ലീഡ് 10409 ആയി.

Last updated

ചിത്രം തെളിയാതെ അരൂര്‍

അരൂരില്‍ 1864 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുകയാണ്. പക്ഷേ ഇനിയും നൂറോളം ബൂത്തുകള്‍ എണ്ണാന്‍ ഉള്ളതിനാല്‍ അനിശ്ചിതത്വമുണ്ട്.

Last updated

കോന്നിയില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ്

കോന്നിയില്‍ അട്ടിമറി വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍. 5220 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. അടൂര്‍ പ്രകാശ് ആദ്യ ഘട്ടത്തില്‍ ഇടഞ്ഞുനിന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ പൊട്ടിത്തെറിക്ക് വഴി തെളിക്കും.

Last updated

ടി.ജെ വിനോദ് വിജയിച്ചു

എറണാകുളത്ത് യുഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 ആണ് ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയിയുടെ അപരന്‍ 2402 വോട്ട് നേടി. വോട്ടെടുപ്പ് ദിനത്തിലെ കനത്ത മഴയും പോളിങ് ശതമാനം കുറഞ്ഞതും യുഡിഎഫ് ക്യാമ്പിനെ ആശങ്കയിലാക്കിയിരുന്നു. പക്ഷേ മണ്ഡലം ഇത്തവണയും യു.ഡി.എഫിനെ തുണച്ചു.

Last updated

ലീഡ് ഉയര്‍ത്തി പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന്‍റെ ലീഡ് വീണ്ടും കൂടി. 9507 ആയി. വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിത ധ്രുവീകരണമുണ്ടായെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍കുമാര്‍.

Last updated

6000 കടന്ന് ഖമറൊളി

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദ്ദീന്‍ ലീഡ് 6601 ആയി ഉയര്‍ത്തി.

Last updated

8000 കടന്ന് മേയര്‍ ബ്രോ

Summary

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന്‍റെ ലീഡ് 8360 ആയി. വട്ടിയൂര്‍ക്കാവില്‍ നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് വന്‍ തിരിച്ചുവരവാണ് നടത്തിയത്.

Last updated

എറണാകുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

എറണാകുളത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. ടി ജെ വിനോദിന്‍റെ ലീഡ് 3830 കടന്നു.

Last updated

ഷാനിമോളുടെ ലീഡ് 2000 കടന്നു

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് 2197 ആയി.

Last updated

തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്‍റെ പരസ്യപിന്തുണ യുഡിഎഫിനെ തുണച്ചില്ലെന്നാണ് നിലവിലെ ലീഡ് വ്യക്തമാക്കുന്നത്. വി.കെ പ്രശാന്തിന്‍റെ ലീഡ് 4369 ആയി.

Last updated

കോന്നിയില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍

യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍ മുന്നേറുകയാണ്. 5003 വോട്ടുകള്‍ക്ക് മുന്നില്‍.

Last updated

4369 വോട്ടുകളുടെ ലീഡുമായി മേയര്‍ ബ്രോയുടെ കുതിപ്പ്

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന്‍റെ ലീഡ് 4369 ആയി ഉയര്‍ന്നു.

Last updated

ഖമറുദ്ദീന്‍ കുതിപ്പ് തുടരുന്നു

മഞ്ചേശ്വരത്ത് ലീഡ് കുത്തനെ ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍. ലീഡ് 4415 ആയി

Last updated

എറണാകുളത്ത് 3000 കടന്ന് യുഡിഎഫ് ലീഡ്

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന്‍റെ ലീഡ് 3004 ആയി ഉയര്‍ന്നു

Last updated

കോന്നിയില്‍ എല്‍ഡിഎഫിന്‍റെ കുതിപ്പ്

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാറിന്‍റെ ലീഡ് 2007 ആയി. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ചിത്രത്തിലില്ല.

Last updated

ലീഡ് ഉയര്‍ത്തി ഷാനിമോള്‍

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ ലീഡ് വീണ്ടും ഉയര്‍ന്നു. 963 വോട്ടുകളുടെ ലീഡ്.

Last updated

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന്‍റെ ലീഡ് 1000 കടന്നു

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് ലീഡ് ഉയര്‍ത്തി. 1091 വോട്ടുകളുടെ ലീഡ്

Last updated

എറണാകുളത്ത് ലീഡ് ഉയര്‍ത്തി ടി.ജെ വിനോദ്

1018 വോട്ടുകള്‍ക്ക് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് ലീഡ് ചെയ്യുന്നു.

Last updated

ലീഡ് ഉയര്‍ത്തി ഖമറുദ്ദീന്‍

2714 വോട്ടുകളുടെ ലീഡുമായി മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍റെ കുതിപ്പ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയാണ് രണ്ടാമത്.

Last updated

കോന്നിയില്‍ എല്‍ഡിഎഫ് മുന്നിലെത്തി

കോന്നിയില്‍ എല്‍ഡിഎഫിന്‍റെ കെ.യു ജനീഷ് കുമാര്‍ മുന്നിലെത്തി. കെ സുരേന്ദ്രന്‍ ചിത്രത്തില്‍ ഇല്ല

Last updated

അരൂരില്‍ ഷാനിമോള്‍ മുന്നില്‍

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാമിനോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നു. 302 വോട്ടുകള്‍ക്ക് മുന്നില്‍.

Last updated

എറണാകുളത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് ലീഡ് ചെയ്യുന്നു. 341 വോട്ടുകള്‍ക്ക് മുന്നില്‍

Last updated

കോന്നിയില്‍ യുഡിഎഫ് മുന്നില്‍

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് ലീഡ് ചെയ്യുന്നു. 460 വോട്ടുകളുടെ ലീഡ്

Last updated

മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ മുന്നില്‍. 982 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

Last updated

അരൂരില്‍ എല്‍.ഡി.എഫ് മുന്നില്‍

അരൂരില്‍ മനു സി പുളിക്കല്‍ ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ 118 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നില്‍

Last updated

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിന് ലീഡ്

വട്ടിയൂര്‍ക്കാവില്‍ 631 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് മുന്നില്‍.

Last updated

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്.

Last updated

സ്ട്രോങ് റൂം തുറന്നു

വോട്ടെണ്ണല്‍ അല്‍പസമയത്തിനകം. ആദ്യ ഫല സൂചനകള്‍ അറിയാന്‍ മിനിട്ടുകള്‍ മാത്രം

Last updated

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് ശങ്കര്‍ റൈ; എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എം.സി ഖമറുദ്ദീന്‍

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്ക‍ര്‍ റൈ.

അതേസമയം മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പറഞ്ഞു.

2500 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍.

Last updated

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 2000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്നും വി.കെ പ്രശാന്ത് അവകാശപ്പെട്ടു.

Last updated

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരിക.

Last updated