LiveTV

Live

Kerala

മൂന്നിടത്ത് യു.ഡി.എഫ്; ചിത്രത്തിലില്ലാതെ ബി.ജെ.പി

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

 മൂന്നിടത്ത് യു.ഡി.എഫ്; ചിത്രത്തിലില്ലാതെ ബി.ജെ.പി

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നിടത്ത് യു.ഡി.എഫ് ലീഡ് ചെയ്യുന്നു. എറണാകുളം, മഞ്ചേശ്വരം, അരൂര്‍ എന്നീ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് മുന്നില്‍. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്താണ് ലീഡ് ചെയ്യുന്നത്. 638 വോട്ടുകള്‍ക്കാണ് മേയര്‍ ബ്രോ ലീഡ് ചെയ്യുന്നത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ 343 വോട്ടുകള്‍ക്ക് മുന്നിലാണ്.

എറണാകുളത്ത് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ ദുര്‍ബ്ബലമായ ലീഡുണ്ടായിരുന്നെങ്കിലും പിന്നീട് മൂന്നാമത് എത്തി. ഒരു മണ്ഡലത്തിലും ബി.ജെ.പി ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്.