LiveTV

Live

Kerala

കോട്ട ‘കൈ’ വിട്ടില്ല; എറണാകുളത്ത് വിനോദിന് വിജയം 

3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം പിടിച്ചടക്കിയത്.

കോട്ട ‘കൈ’ വിട്ടില്ല; എറണാകുളത്ത് വിനോദിന് വിജയം 

എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം പിടിച്ചടക്കിയത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍ വോട്ട് പിടിച്ചിട്ടുണ്ട്. മനു റോയിയുടെ അപരന്‍ നേടിയത് 2402 വോട്ടുകളാണ്.

അപരൻ നേടിയ 2500 വോട്ടുകൾ നിർണായകമായി എന്ന് മനു റോയ് പറഞ്ഞു. ഒപ്പം വെള്ളക്കെട്ടും മഴയും കാരണം ഇടതിന്റെ 2500 ഓളം വോട്ടുകൾ പോൾ ചെയ്തില്ല. ഈ സാഹചര്യത്തിലും കുറഞ്ഞ വോട്ടുകൾക്ക് മാത്രം തോറ്റത് എൽ.ഡി.എഫിന്റെ വിജയമായി കാണുന്നുവെന്നും മനു പറഞ്ഞു.