LiveTV

Live

Kerala

വൃദ്ധ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാസു തൂങ്ങിമരിച്ചതെന്ന് പോലീസ്

കൊലപാതകമാണെന്ന സംശയത്തെ ഇവരുടെ മകൻ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൊലപാതകത്തിൽ പ്രശാന്തിന് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി

വൃദ്ധ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാസു തൂങ്ങിമരിച്ചതെന്ന് പോലീസ്

തിരുവല്ല കവിയൂരിൽ വൃദ്ധ ദമ്പതികളുടെ മരണത്തിൽ വഴിത്തിരിവ്. ഭർത്താവ് വാസു ഭാര്യ രാജമ്മയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്ന് പോലീസ്. വാസുവിന്റെ തൂങ്ങി മരണമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കവിയൂർ തിരുവാവനപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വൃദ്ധ ദമ്പതികളായ വാസുവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ രാജമ്മയെ കഴുത്ത് അറുത്ത് രക്തം വാർന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തെ ഇവരുടെ മകൻ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൊലപാതകത്തിൽ പ്രശാന്തിന് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വാസുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തുങ്ങി മരണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭാര്യ രാജമ്മയെ കഴുത്തറത്ത കൊലപ്പെടുത്തിയ ശേഷം വാസു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

സ്വത്തു തർക്ക വിഷയത്തിൽ മകന്റെ ഭാഗത്തു നിന്നും വാസുവിന് മാനസിക സമ്മർദ്ദമുണ്ടായിരുന്നതായി തെളിഞ്ഞാൽ പ്രശാന്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു.