LiveTV

Live

Kerala

മരട് ഫ്ലാറ്റ് നിര്‍മാണം; ആല്‍ഫ വെഞ്ചേഴ്സ് ഉടമ പോള്‍രാജ് കീഴടങ്ങി

മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് പോള്‍രാജ് കഴടങ്ങിയത്. മുൻ ഭരണസമിതി അംഗങ്ങളായ രണ്ട് പേരെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

മരട് ഫ്ലാറ്റ് നിര്‍മാണം; ആല്‍ഫ വെഞ്ചേഴ്സ് ഉടമ പോള്‍രാജ് കീഴടങ്ങി

മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ ആൽഫാ വെഞ്ചേഴ്സ് ഉടമ പോൾ രാജ് ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴങ്ങി. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോള്‍രാജ് കീഴടങ്ങിയത്.

മുൻ പഞ്ചായത്തംഗങ്ങളായ രണ്ട് പേരെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ട് മുൻ ഭരണസമിതി അംഗങ്ങളെയാണ് ഇന്ന് ചോദ്യം ചെയ്തത്. മരട് മുൻ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാജു, എം.ഭാസ്കരൻ എന്നിവരെയാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തത്. അന്നത്തെ ഭരണസമിതിയുടെ അറിവോടെയാണ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് അറസ്റ്റിലായ പ്രതികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ പഞ്ചായത്തംഗങ്ങളെ ചോദ്യം ചെയ്യുന്നത്. മറ്റ് അംഗങ്ങളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത് അറിഞ്ഞിരുന്നില്ലെന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ മുൻ പഞ്ചായത്തംഗം പി.കെ. രാജു മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളുടെ ജാമ്യാപേക്ഷ അടുത്ത മാസം 8 ന് പരിഗണിക്കും. അതേസമയം ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം കണക്കാക്കാന്‍ നിയോഗിച്ച സമിതി 16 പേരുടെ ലിസ്റ്റ് കൂടി സര്‍ക്കാറിന് കൈമാറി.