LiveTV

Live

Kerala

കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പിന്‍വലിച്ചത്.

കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന കണ്‍സെഷന്‍ ടിക്കറ്റ് തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി. സമരം നടത്തിയ കെ.എസ്.യു നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. വിദ്യാര്‍ഥി സംഘടനകള്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഓഫിസ് ഉപരോധിച്ചു. കണ്‍സഷന്‍ നിര്‍ത്തിവെച്ച വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ നിര്‍ത്തിവെച്ചതായി മീഡിയവണ്‍ ഇന്നലെ വാര്‍ത്ത പുറത്തുവിട്ടതു മുതല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധമായിരുന്നു. ഫ്രട്ടേണിറ്റിയും കാമ്പസ് ഫ്രണ്ടും ഇന്നലെ തന്നെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി എം.ഡി ഓഫീസിലേക്ക് തള്ളിക്കയറാന്‍ശ്രമിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സംസ്ഥാന പ്രസിന്‍റ് കെ.എം അഭിജിതിന്‍റെ നേതൃത്വത്തിലുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ എം.ഡി യുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പിന്നീട് കെ.എസ്.യു നേതാക്കള്‍ എം.ഡിയുടെ ചുമതലുള്ള ജനറല്‍ മാനേജറുമായി നടത്തിയ ചര്‍ച്ചയിലാണ് കണ്‍സഷന്‍ തുടരുമെന്ന് അറിയിച്ചത്.

എം.ഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്.എഫ്.ഐയും കണ്‍സഷന്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ കണ്‍സഷന് വേണ്ടിയുള്ള ആറായിരത്തോളം അപേക്ഷകളാണ് കെ എസ് ആര്‍ ടി സിയില്‍ കെട്ടിക്കിടക്കുന്നത്.