LiveTV

Live

Kerala

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ കാറും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു

കാറിൽ നിന്നും സയനേഡ് എന്ന് സംശയിക്കുന്ന പദാർത്ഥവും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ കാറും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു

ജോളിയുടെ കാർ കൂടത്തായിയിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കാറിൽ നിന്നും ലഭിച്ച പേഴ്സിൽ നിന്നും സയനേഡ് എന്ന് സംശയിക്കുന്ന പൊടിയും പോലീസ് കണ്ടെടുത്തു. ഇത് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്വേഷണ സംഘം ജോളിയുടെ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പര കേസിന്റെ പുരോഗതി വിലയിരുത്താൻ ഐ.ജി അശോക് യാദവിന്‍റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ താമരശ്ശേരിയിൽ യോഗം ചേർന്നു.

അതെ സമയം പയ്യോളി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഒന്‍പതു മണിക്കൂറോളം ഷാജുവിനെയും അച്ഛൻ സഖറിയാസിനെയും ജോളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഷാജുവിന്റെ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന ജോളിയുടെ മൊഴിയെ തുടർന്നായിരുന്നു ഷാജുവിനെയും സഖറിയാസിനെയും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. മൂന്നു പേരെയും വെവ്വേറെയും ഒരുമിച്ചിരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സിലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നത് അറിയില്ലെന്ന മുൻ നിലപാട് ഷാജു ആവർത്തിച്ചു. സിലിയുടെയും അന്നമ്മയുടെയും സ്വർണാഭരണങ്ങൾ സുഹൃത്ത് ജോൺസൻ മുഖേന പണയം വെച്ചതായി ജോളി മൊഴി നൽകി. ജോളിയുടെ സഹോദരങ്ങളടക്കമുള്ള ബന്ധുക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാനായി പയ്യോളി ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്താൻ ആവശ്യപെട്ടിട്ടുണ്ട്.