LiveTV

Live

Kerala

മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍

എം.ജി യൂണിവേഴ്സ്റ്റിയും സാങ്കേതിക സര്‍വകലാശാലയും ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

 മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍

മാര്‍ക്ക്ദാന ആരോപണത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പും എം.ജി, സാങ്കേതിക സര്‍വകലാശാലകളുടെയും റിപ്പോർട്ട്. എം.ജി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അദാലത്തിൽ മാർക്ക് കൂട്ടി നൽകാൻ തീരുമാനമെടുത്തില്ല എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട്. സർവകലാശാലകൾ സംഘടിപ്പിച്ച അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും പങ്കാളിത്തം മാത്രമാണുണ്ടായതെന്നും സര്‍വകലാശാലകൾ ഗവർണർക്കും റിപ്പോർട്ട് നൽകി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ് റിപ്പോർട്ട് സമർപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി നടത്തിയ അദാലത്തിൽ മാർക്ക് കൂട്ടി നൽകാൻ തീരുമാനം എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം. മാർക്ക് നൽകണമെന്ന നിർദേശം അദാലത്തിൽ വന്നു. തീരുമാനമെടുത്തത് സിൻഡിക്കേറ്റാണ്, മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഉഷ ടൈറ്റസ് വിശദീകരിക്കുന്നു. സർവകലാശാലകൾ സംഘടിപ്പിച്ച അദാലത്തുകളിലെ മന്ത്രിയുടെയും പഴ്സണൽ സ്റ്റാഫിന്റെയും പങ്കാളിത്തം സാന്നിധ്യം മാത്രമാണെന്നാണ് എം.ജി സാങ്കേതിക സർവകലാശാലകൾ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

അദാലത്തിന്‍റെ നടപടിക്രമങ്ങളില്‍ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇടപെടല്‍ നടത്തിയിട്ടില്ല, എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മാര്‍ക്ക് കൂട്ടി നല്‍കാന്‍ അന്തിമ തീരുമാനമെടുത്തത് സിന്‍ഡിക്കേറ്റാണെന്നും വിശദീകരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ച ശേഷമേ ഗവര്‍ണര്‍ ഒരു നിലപാടിലെത്തൂ എന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിക്കുന്നത്. പ്രതിപക്ഷ നേതാവ് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ സർവകലാശാലകളോട് റിപ്പോർട്ട് തേടിയത്.

updating......