LiveTV

Live

Kerala

മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ

യുവതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് നബീസയുടെ ഭർത്താവ് മുസ്‍ലിം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ

മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്യാനെത്തിയ നബീസക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

മഞ്ചേശ്വരത്തെ 43ആം ബൂത്തിലാണ് കള്ള വോട്ടിന് ശ്രമം നടന്നത്. നബീസയുടെ പേരിൽ ഐപിസി 171ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ, മറ്റൊരു നബീസയുട പേരില്‍ വോട്ട് ചെയ്യാനാണ് ശ്രമിച്ചതെന്നും ടിക്കാറാം മീണ പറഞ്ഞു. ഇവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് നബീസയുടെ ഭർത്താവ് മുസ്‍ലിം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഞ്ച് മണ്ഡലങ്ങളിലും ആറ് മണി വരെ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ആറ് മണിക്കും വോട്ട‌് ചെയ്യാൻ ക്യൂവിൽ ആളില്ലെങ്കിൽ സമയം നീട്ടി നൽകുന്നതിൽ അർഥമില്ല. റീപോളിങ് നടത്തില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഒരു സംഘടനയോടും അവമതിപ്പില്ല. എന്‍.എസ്.എസ് അയച്ച നോട്ടീസ് വക്കീൽ നോട്ടീസ് ആണോ എന്ന് നോക്കിയിട്ടില്ലെന്നും മീണ പറഞ്ഞു.