LiveTV

Live

Kerala

സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ സംവിധാനം ജലീല്‍ അട്ടിമറിച്ചു: ചെന്നിത്തല

ചട്ടങ്ങള്‍ ലംഘിക്കുമെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല

സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ സംവിധാനം ജലീല്‍ അട്ടിമറിച്ചു: ചെന്നിത്തല

സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ സംവിധാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ്. പരീക്ഷാ നടത്തിപ്പില്‍ അനധികൃതമായി ഇടപെട്ട മന്ത്രി, സര്‍വകലാശാലയുടെ അധികാരത്തില്‍ കടന്നുകയറി നേരിട്ട് തീരുമാനങ്ങള്‍ എടുത്തുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിന് 6 അംഗ സമിതിയെ നിശ്ചയിച്ചും അത് സര്‍വകലാശാല നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഉന്നതവിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയത് 2018 നവംബര്‍ 18നാണ്. അടുത്ത ദിവസം ഒരു മാറ്റവും ഇല്ലാതെ സര്‍വകലാശാലയും ഉത്തരവിറക്കി. പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവാദിത്വത്തില്‍ വരുന്ന പരീക്ഷാ നടത്തിപ്പില്‍ ഡീന്‍മാരെ കൂടി ഉള്‍പ്പെടുത്തിയത് അസാധാരണ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് മൂന്നാമതും കത്ത് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം തിരുവനന്തപുരം എല്‍.എം.എസ് ജംഗ്ഷനില്‍ കെ.എസ്‌.യു പ്രവര്‍ത്തകര്‍ കെ.ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ചു.