LiveTV

Live

Kerala

മഴയില്‍ കുതിര്‍ന്ന് എറണാകുളത്തെ വോട്ടെടുപ്പ്; 10 പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു

മഴ ഒഴിഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തതിനാൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കില്ല.

മഴയില്‍ കുതിര്‍ന്ന് എറണാകുളത്തെ വോട്ടെടുപ്പ്; 10 പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു

എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു. വെള്ളം കയറിയതിനാൽ 10 ബൂത്തുകളിൽ ബദൽ സംവിധാനമൊരുക്കി. മഴ ഒഴിഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തതിനാൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കില്ല.

ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ രാവിലെ തന്നെ ബൂത്തുകൾ പലതും വെള്ളക്കെട്ടിലായി. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനെ തുടർന്ന് മെഴുകുതിരി വെളിച്ചത്തിലാണ് മോക്ക് പോളിങ് ആരംഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാർഥി മനു റോയ് കടവന്ത്രയിലും ബി.ജെ.പി സ്ഥാനാർഥി സി.ജി രാജഗോപാൽ കതൃക്കടവിലും വോട്ട് രേഖപ്പെടുത്തി.

വെളളപ്പൊക്കത്ത തുടർന്ന് 10 പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. അയ്യപ്പൻകാവ് ഉൾപ്പെടെയുള്ള ബൂത്തുകളിൽ വെള്ളക്കെട്ടിലൂടെയാണ് വോട്ടർമാർ എത്തിയത്. ഇടക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വീണ്ടും മഴ കനക്കുന്നത് എറണാകുളത്തെ പോളിങ് ശതമാനത്തെ ബാധിച്ചേക്കാം.