LiveTV

Live

Kerala

മഹാരാഷ്ട്രയും ഹരിയാനും ബി.ജെ.പി തൂത്തുവാരുമെന്ന് എക്സിറ്റ് പോള്‍

ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് മഹാരാഷ്ട്രയില്‍ ബി.ജെ.പി - ശിവസേന സഖ്യം166 മുതല്‍ 194 സീറ്റുകള്‍ നേടും.

മഹാരാഷ്ട്രയും ഹരിയാനും ബി.ജെ.പി തൂത്തുവാരുമെന്ന് എക്സിറ്റ് പോള്‍

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. മഹാരാഷ്ട്രയില്‍ ബി.ജെ.പി - ശിവസേന സഖ്യം ഇരുനൂറിനടുത്ത് സീറ്റ് നേടുമെന്നും ഹരിയാനയില്‍ എഴുപതിനടുത്ത് സീറ്റ് നേടുമെന്നും സര്‍വെകള്‍ പ്രവചിക്കുന്നു. ഒടുവില്‍ ലഭിച്ചകണക്ക് അനുസരിച്ച് മഹാരാഷ്ട്രയില്‍ 60 ശതമാനവും ഹരിയാനയില്‍ 65 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് മഹാരാഷ്ട്രയില്‍ ബി.ജെ.പി - ശിവസേന സഖ്യം166 മുതല്‍ 194 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 72 മുതല്‍ 90 വരെ സീറ്റുകളും നേടുമെന്നും സര്‍വേ പറയുന്നു. ഇപ്സോസ് സംസ്ഥാനത്ത് ബി.ജെ.പിക്ക് 243 സീറ്റും ടൈംസ് നൌ 230 സീറ്റും പ്രവചിക്കുന്നുണ്ട്. ഹരിയാനയില്‍ ബി.ജെ.പിക്ക് 70 നടുത്ത് സീറ്റാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. ദേശീയതയില്‍ ഊന്നി എന്‍.ഡി.എ പ്രചാരണം നടത്തിയപ്പോള്‍ കാര്‍ഷിക പ്രശ്നങ്ങള്‍ അടക്കമുള്ളവുയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണ ആയുധം.