LiveTV

Live

Kerala

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി കസ്റ്റഡിയില്‍

കള്ളവോട്ടിന് ശ്രമിച്ച നഫീസ എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. വോർക്കാടി പഞ്ചായത്തിലെ നാൽപ്പത്തിരണ്ടാം ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നഫീസ എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിസൈഡിങ്ങ് ഓഫീസർ പരാതി നൽകിയാൽ മാത്രമെ കേസെടുക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

യുവതി തന്‍റെ അതേ പേരുള്ള മറ്റൊരാളുടെ വോട്ടര്‍ സ്ലിപ്പുമായി വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു. യുവതിക്ക് യഥാര്‍ഥത്തില്‍ പഞ്ചായത്തിലെ മറ്റൊരു ബൂത്തിലായിരുന്നു വോട്ട്. ബൂത്ത് ഏജന്‍റുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രിസൈഡിങ് ഓഫീസര്‍ പൊലീസിനെ വിളിച്ചത്.

മഞ്ചേശ്വരത്ത് വെബ് കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ക്രമക്കേടുകളൊന്നും മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.