LiveTV

Live

Kerala

കാലാവസ്ഥ പ്രതികൂലമാണെങ്കിലും വോട്ടര്‍മാര്‍ അനുകൂലമാണെന്ന് സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥികള്‍ കൃത്യമായി ബൂത്തുകളിലെത്തി വോട്ടര്‍മാരെ കണ്ടു.

കാലാവസ്ഥ പ്രതികൂലമാണെങ്കിലും വോട്ടര്‍മാര്‍ അനുകൂലമാണെന്ന് സ്ഥാനാര്‍ഥികള്‍

ഉപതെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ മഴയാണെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് പക്ഷേ ഇതൊന്നും പ്രശ്നമായി തോന്നിയില്ല. എല്ലാവരും കൃത്യമായി ബൂത്തുകളിലെത്തി വോട്ടര്‍മാരെ കണ്ടു.

രാത്രി തുടങ്ങിയ മഴക്ക് രാവിലെയായിട്ടും തെല്ലും ശമനം വന്നിരുന്നില്ല. വോട്ടര്‍മാര്‍ ബൂത്തുകളിലെത്തുമോയെന്ന ആശങ്കയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. വട്ടിയൂര്‍കാവിലെ വോട്ടര്‍മാരെ കണ്ടശേഷം വെള്ളം പൊങ്ങിയ തേക്കും മൂട് ബണ്ട് സന്ദര്‍ശിക്കാനാണ് വി.കെ പ്രശാന്ത് പോയത്.

കാലാവസ്ഥ പ്രതികൂലമാണെങ്കിലും വോട്ടര്‍മാര്‍ അനുകൂലമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. മഴ കാര്യമായി ബാധിച്ചതിന്‍റെ ക്ഷീണം എറണാകുളത്തെ സ്ഥാനാര്‍ഥികള്‍ക്കുണ്ട്. എന്നാല്‍ നാല് മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു മഞ്ചേശ്വരം. രാഷ്ട്രീയ ചൂട് പോലെ നല്ല ചൂടായിരുന്നു മഞ്ചേശ്വരത്ത് ഇന്നും.