LiveTV

Live

Kerala
live

പോളിങ് സമയം അവസാനിച്ചു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

76.04 ശതമാനം രേഖപ്പെടുത്തിയ അരൂരാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് 

പോളിങ് സമയം അവസാനിച്ചു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

പോളിങ് കഴിഞ്ഞു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. മഴ കാര്യമായി ബാധിച്ച എറണാകുളം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. 76.04 ശതമാനം രേഖപ്പെടുത്തിയ അരൂരാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്. മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വട്ടിയൂര്‍ക്കാവില്‍ ഇരട്ട വോട്ട് ആരോപണവും ഉയര്‍ന്നു.

Last updated

പോളിങ് സമയം നീട്ടി നല്‍കില്ല; ആറുമണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.‌ നേരത്തെ പോളിങ് സമയം നീട്ടിനല്‍കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.

ഒരു മണ്ഡലത്തിലും പോളിങ് സമയം നീട്ടി നല്‍കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.

Last updated

എറണാകുളം മണ്ഡലത്തില്‍ പോളിങ് സമയം നീട്ടണമെന്ന് യു.ഡി.എഫ്.

എറണാകുളം മണ്ഡലത്തില്‍ പോളിങ് സമയം നീട്ടണമെന്ന് യു.ഡി.എഫ്. ബൂത്തുകളിലും വൈദ്യുതി ബന്ധം പോലും പുനസ്ഥാപിച്ചില്ല, പോളിങ് എങ്ങനെയെങ്കിലും കുറച്ച് രക്ഷപ്പെടാനുള്ള വഴിയാണ് സർക്കാർ നോക്കുന്നത്, ജനറേറ്റർ സംവിധാനം പോലും റവന്യു വകുപ്പ് ഏർപ്പെടുത്തുന്നില്ലെന്നും സതീശന്‍ മീഡിയവണിനോട് പറഞ്ഞു.

Last updated

എറണാകുളം ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ്

അഞ്ച് മണ്ഡ‍ലങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മഴ കാര്യമായി ബാധിച്ച എറണാകുളം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

Last updated

വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് എറണാകുളം കലക്ടര്‍

എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. സാഹചര്യം വിലയിരുത്തി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അഞ്ച് ബൂത്തുകളിലാണ് വോട്ടിംഗ് ശതമാനത്തില്‍ കുറവുള്ളത്. ഇത് 3 മണി വരെ വിലയിരുത്തിയ ശേഷം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Last updated

വോട്ടിംഗ് പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിംഗ്

അഞ്ച് മണ്ഡ‍ലങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മഴ കാര്യമായി ബാധിച്ച എറണാകുളം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

Last updated

മഴയില്‍ കുതിര്‍ന്ന് എറണാകുളത്തെ പോളിംഗ്

എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു. വെള്ളം കയറിയതിനാൽ 10 ബൂത്തുകളിൽ ബദൽ സംവിധാനമൊരുക്കി. മഴ ഒഴിഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തതിനാൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കില്ല.

Last updated

പ്രതികൂല കാലാവസ്ഥ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

പ്രതികൂല കാലാവസ്ഥ സംബന്ധിച്ച ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യു.ഡി. എഫിനെ ബാധിക്കില്ല. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമമാണ് പ്രവര്‍ത്തകർ നടത്തുന്നത്. മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Last updated

എറണാകുളത്തെ വെള്ളപ്പൊക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് മുല്ലപ്പള്ളി

എറണാകുളത്തെ വെള്ളപ്പൊക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കണം. വോട്ടിങ് ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോളിങ് സമയം അവസാനിച്ചു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

Last updated

പോളിങ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മഴ കാരണം സംസ്ഥാനത്ത് എവിടെയും പോളിങ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ. വൈകി തുടങ്ങിയ ഇടങ്ങളിൽ സമയം നീട്ടി നൽകേണ്ടി വന്നാൽ ആലോചിക്കും. പോളിങ് മാറ്റി വെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Last updated

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള തെരഞ്ഞെടുപ്പെന്ന് ശ്രീധരന്‍ പിള്ള

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. മഞ്ചേശ്വരം ഒഴികെയുള്ള ഇടങ്ങളിൽ മഴ ഇലക്ഷന് പ്രതികൂലമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളിങ് സമയം അവസാനിച്ചു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

Last updated

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു; യൂണിഫോം ഒഴുകിപ്പോയി

എറണാകുളത്തെ പ്രധാന ജംഗ്ഷനുകളിലെല്ലാം വെള്ളക്കെട്ട്. എറണാകുളം പൊലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയി. പേരണ്ടൂര്‍ കനാല്‍ നിറയുന്നു.

നഗരത്തിലെ വെളളം പുറത്തേക്കു പോകേണ്ടത് പേരണ്ടൂര്‍ കനാല്‍ വഴിയാണ്. ബൂത്തുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആറിടത്ത് പോളിങ് വൈകുന്നു.

Last updated

കോന്നിയിൽ പ്രാദേശിക പ്രശ്നങ്ങൾ ഒന്നും നിലനിൽക്കില്ലെന്ന് റോബിന്‍ പീറ്റര്‍

കോന്നിയിൽ പ്രാദേശിക പ്രശ്നങ്ങൾ ഒന്നും നിലനിൽക്കില്ലെന്ന് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ. മഴയുടെ സാഹചര്യത്തിലും പോളിംഗ് ശതമാനം വർദ്ധിക്കുമെന്നും റോബിൻ പീറ്റർ മീഡിയവണിനോട് പറഞ്ഞു.

Last updated

കോന്നിയിൽ പൂർണ്ണ വിജയ പ്രതീക്ഷയെന്ന് മോഹൻ രാജ്

കോന്നിയിൽ പൂർണ്ണ വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻ രാജ്. തെരഞ്ഞെടുപ്പിൽ നേരായ മാർഗ്ഗത്തിലൂടെയാണ് മത്സരിക്കുന്നതെന്നും മോഹൻ രാജ് മീഡിയവണിനോട് പറഞ്ഞു.

Last updated

കനത്തമഴ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ടീക്കാറാം മീണ

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ. മഴയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. ആവശ്യമെങ്കില്‍ വോട്ടെടുപ്പിന്‍റെ സമയം നീട്ടി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ടീക്കറാം മീണ മീഡിയവണിനോട് പറഞ്ഞു

Last updated

വോട്ടെടുപ്പ് ദിവസം കോന്നിയിൽ ഇല്ല എന്നത് വിവാദമാക്കേണ്ടതില്ലെന്ന്അടൂർ പ്രകാശ്

വോട്ടെടുപ്പ് ദിവസം കോന്നിയിൽ ഇല്ല എന്നത് വിവാദമാക്കേണ്ടതില്ലെന്ന് അടൂർ പ്രകാശ്. കൊട്ടിക്കലാശത്തിൽ ഇല്ലായിരുന്നു എന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും കോന്നിയിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് സമയം അവസാനിച്ചു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

Last updated

ബി.ജെ.പിയെ ജയിപ്പിക്കാന്‍ ചിലര്‍ അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് കമറുദ്ദീന്‍

പുറത്ത് നിന്നും വന്ന ആളുകള്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന്‍. ചില ആളുകളുടെ നേതാക്കന്‍മാര്‍ ഇവിടെ നിന്ന് പ്രശ്നമുണ്ടാക്കുന്നുണ്ട്. അവര്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. അത് വളരെയധികം ഗൌരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണം. പുറമെ നിന്നും വന്ന ആളുകളെ ഒഴിവാക്കണമെന്നും കമറുദ്ദീന്‍ ആവശ്യപ്പെട്ടു.

Last updated

ഇടത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവില്ലെന്ന് മനു റോയ്

ഇടത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവില്ല, എല്ലാ വോട്ടുകളും വീണിരിക്കുമെന്ന് എറണാകളത്തെ എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ്. പക്ഷെ ഇതേ പോലെ മഴ തുടരുകയാണെങ്കില്‍ പോളിംഗ് ശതമാനം കുറയും. പോളിംഗ് ശതമാനം 60 ആകാന്‍ സാധ്യതയുണ്ടെന്നും മനു റോയ് പറഞ്ഞു.

Last updated

പ്രചരണം നന്നായി നടത്താന്‍ സാധിച്ചു, അത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് വി.കെ പ്രശാന്ത്

പ്രചരണം നന്നായി നടത്താന്‍ സാധിച്ചു, അത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. മഴ ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കില്ല. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ വളരെ സജീവമായി രംഗത്തുണ്ട്. സാമുദായിക വികാരങ്ങള്‍ക്കപ്പുറം ചിന്തിക്കുന്ന പ്രബുദ്ധരായ വോട്ടര്‍മാരുള്ള മണ്ഡലമാണിത്. എല്‍.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടുമെന്നും പ്രശാന്ത് പറഞ്ഞു.

Last updated

ഉപ്പള ഹൈസ്കളില്‍ പോളിങ് ആരംഭിച്ചില്ല

മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്ത് നമ്പർ 69 ഉപ്പള ഹൈസ്കളില്‍ പോളിങ് ആരംഭിച്ചില്ല. മെഷീൻ തകരാറാണ് കാരണം. മഴവെള്ളം കയറിയ പോളിംഗ് ലൊക്കേഷനുകളിൽ ബൂത്തുകൾക്കും വോട്ടർമാർക്കും ഫയർഫോഴ്സ് സൗകര്യമൊരുക്കും.

Last updated

മികച്ച ഭൂരിപക്ഷം നേടുമെന്ന് കെ. മോഹന്‍കുമാര്‍

മികച്ച ഭൂരിപക്ഷം നേടുമെന്ന് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍. മഴ തെരഞ്ഞെടുപ്പിന് ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

പോളിങ് സമയം അവസാനിച്ചു; എറണാകുളമൊഴികെ എല്ലായിടത്തും ഭേദപ്പെട്ട പോളിങ്

Last updated

101 ശതമാനം വിജയപ്രതീക്ഷയെന്ന് ശങ്കര്‍ റെ

101 ശതമാനം വിജയപ്രതീക്ഷയെന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ഇവിടുത്തെ ഘടകങ്ങളെല്ലാം അനുകൂലമാണ്. നല്ല പോളിംഗ് ശതമാനമുണ്ടാകുമെന്നും ശങ്കര്‍ പറഞ്ഞു.

Last updated

കനത്ത മഴ വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്ക

വെള്ളക്കെട്ടിനെ തുടര്‍ന്ന് എറണാകുളം അയ്യപ്പൻകാവ് ശ്രീ നാരായണ സ്കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കുകയാണ്. എറണാകുളം മണ്ഡലത്തിലെ കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ 4 ബൂത്തുകളിലും വെള്ളക്കെട്ടുണ്ട്.

Last updated