LiveTV

Live

Kerala

പ്രശ്നബാധിത ബൂത്തുകളില്‍ ഇത്തവണയും വെബ്കാസ്റ്റിങ്

പ്രശ്നബാധിത ബൂത്തുകളില്‍ ഇത്തവണയും വെബ്കാസ്റ്റിങ്

പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. പ്രശ്നബാധിത ബൂത്തുകളില്‍ ഇത്തവണയും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും.

പട്ടം സെന്‍റ് മേരിസ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ചാണ് വട്ടിയൂര്‍കാവ് മണ്ഡലത്തിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം നടക്കുന്നത്. 168 ബൂത്തുകളില്‍ 48 എണ്ണം പ്രശ്നബാധിതമാണ്. 37 ഇടത്ത് വെബ് കാസ്റ്റിങും 11 ഇടത്ത് സൂക്ഷ്മനിരീക്ഷണവും ഉണ്ടാകും. 20 മാതൃകാ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് മധുരം വിതരണം ചെയ്യും.

പള്ളിപ്പുറം എൻ.എസ്.എസ് കോളജിലാണ് അരൂർ മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. സുരക്ഷക്കായി 1182 പോലീസ് ഉദ്യോഗസ്ഥരെ മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്. കോന്നി എലിയറക്കൽ അമൃത വി.എച്ച്.എസ്.എസിലാണ് പോളിങ് സാമഗ്രികളുടെ വിതരണം. മണ്ഡലത്തിലെ 22 പ്രശ്നബാധിത ബൂത്തുകള്‍ 17 ഇടത്ത് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. എറണാകുളം മഹാരാജാസ് കോളജിലാണ് വോട്ടിങ് സാമിഗ്രികളുടെ വിതരണം. 135 പോളിങ് ബൂത്തുകളുള്ള മണ്ഡലത്തില്‍ പ്രശ്നബാധിത ബൂത്തുകള്‍ ഇല്ല.

മഞ്ചേശ്വരം മണ്ഡ‍ലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ള്. 20 ബൂത്തുകളിൽ വെബ്കാസ്റ്റിംഗും 178 ബൂത്തുകളിൽ വീഡിയോ റെക്കോർഡിങും ഏര്‍പ്പെടുത്തി. 49 ബൂത്തുകളിൽ സായുധ സേനയെ വിന്യസിച്ചു. ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നിഷേധിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാംമീണ അറിയിച്ചു.