LiveTV

Live

Kerala

ജോളി പലതവണ ഉപദ്രവിച്ചു; സിലി കുഴഞ്ഞ് വീണത് ജോളി കൊടുത്ത വെള്ളം കുടിച്ച ശേഷമെന്ന് മകന്‍റെ മൊഴി

ബി.എസ്.എന്‍.എല്‍ ജീവനക്കാരൻ ജോൺസൺ ഉപയോഗിച്ചത് മരിച്ച റോയ് തോമസിന്റെ മൊബൈൽ നമ്പറാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

ജോളി പലതവണ ഉപദ്രവിച്ചു; സിലി കുഴഞ്ഞ് വീണത് ജോളി കൊടുത്ത വെള്ളം കുടിച്ച ശേഷമെന്ന് മകന്‍റെ മൊഴി

കൂടത്തായ് കേസിലെ പ്രതി ജോളി ആശുപത്രിയില്‍ വെച്ച് അമ്മക്ക് വെള്ളം കൊടുക്കുന്നത് കണ്ടുവെന്ന് മരിച്ച സിലിയുടെ മകന്റെ മൊഴി. വെള്ളം കുടിച്ച ശേഷമാണ് സിലി കുഴഞ്ഞുവീണത്. പല തവണ ജോളി ക്രൂരമായി ഉപദ്രവിട്ടുണ്ട്. വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും സിലിയുടെ മകന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

അതേസമയം ബി.എസ്.എന്‍.എല്‍ ജീവനക്കാരൻ ജോൺസൺ ഉപയോഗിച്ചത് മരിച്ച റോയ് തോമസിന്റെ മൊബൈൽ നമ്പറാണെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രജികുമാറിന് സയനൈഡ് കിട്ടിയത് കോയമ്പത്തൂരിൽ നിന്ന് തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചു.