LiveTV

Live

Kerala

ആടിയും ഓടിയും തൃശൂരില്‍ പൊലീസ് സ്മൃതി ദിനാചരണം; ഒപ്പം ചേര്‍ന്ന് ടൊവിനോയും ജയസൂര്യയും

ജയസൂര്യ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. ബുള്ളറ്റ് റാലിയില്‍ ടൊവിനോ തോമസ് പൊലീസിനൊപ്പം ചേര്‍ന്നു.

 ആടിയും ഓടിയും തൃശൂരില്‍ പൊലീസ് സ്മൃതി ദിനാചരണം; ഒപ്പം ചേര്‍ന്ന് ടൊവിനോയും ജയസൂര്യയും

പൊലീസ് സ്മൃതി ദിനാചരണത്തിന്റെ മുന്നോടിയായി തൃശൂരില്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചലച്ചിത്ര താരങ്ങളായ ജയസൂര്യയും ടൊവിനൊ തോമസും പരിപാടിയുടെ ഭാഗമായി.

രാവിലെ ആറരയോടെ കൂട്ടയോട്ടം. പൊലീസുകാര്‍ക്കൊപ്പം കുടുംബാംഗങ്ങളും പൊതുജനങ്ങളും ഓട്ടത്തിന്റെ ഭാഗമായി. ജയസൂര്യ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. ആയിരത്തോളം പേര്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി. തേക്കിന്‍കാട് മൈതാനിയില്‍ കൂട്ടയോട്ടം സമാപിച്ചു. തുടര്‍ന്ന് നടന്ന ബുള്ളറ്റ് റാലിയില്‍ ടൊവിനോ തോമസ് പൊലീസിനൊപ്പം ചേര്‍ന്നു. ദേശീയ പാതയിലൂടെയായിരുന്നു ബുള്ളറ്റ് റാലി.

1959ല്‍ ചൈനീസ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യന്‍ പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരവ് പ്രകടിപ്പിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 രാജ്യം പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.