LiveTV

Live

Kerala

അടൂര്‍ പ്രകാശ് കൊട്ടിക്കലാശത്തിന് എത്തിയില്ല; ആശങ്കയോടെ യു.ഡി.എഫ് 

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം പരിഹരിച്ചെന്ന് പറയുമ്പോഴും അടിത്തട്ടില്‍ പ്രശ്നമുണ്ടെന്നാണ് കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പങ്കെടുക്കാതിരുന്നതിലൂടെ വ്യക്തമാകുന്നത്. 

അടൂര്‍ പ്രകാശ് കൊട്ടിക്കലാശത്തിന് എത്തിയില്ല; ആശങ്കയോടെ യു.ഡി.എഫ് 

അടൂര്‍ പ്രകാശ് കൊട്ടിക്കലാശത്തിന് എത്താതിരുന്നത് കോന്നിയില്‍ യു.ഡി.എഫ് ക്യാമ്പില്‍ ആശങ്കയുയര്‍ത്തുന്നു. എന്നാല്‍ അസാന്നിധ്യം വിവാദം ആക്കേണ്ടെന്ന് അടൂര്‍ പ്രകാശും സ്ഥാനാര്‍ഥി മോഹന്‍രാജും പറഞ്ഞു. യു.ഡി.എഫിലെ പടലപ്പിണക്കം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫും എന്‍.ഡി.എയും.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം പരിഹരിച്ചെന്ന് പറയുമ്പോഴും അടിത്തട്ടില്‍ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പങ്കെടുക്കാതിരുന്നതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് അടൂര്‍ പ്രകാശും മോഹന്‍രാജും റോബിന്‍ പീറ്ററും പറയുന്നത്.

അതേസമയം യു.ഡി.എഫിലെ പടലപ്പിണക്കം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫും എന്‍.ഡി.എയും. ഇതിനിടെ എല്‍.ഡ‍ി.എഫ് നേതാക്കള്‍ മണ്ഡലം വിട്ട് പോകാത്തതിനെതിരെ പരാതിയുമായി യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്.