LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജ് കേസിലെ വിധി വൈകിപ്പിക്കാന്‍ നീക്കം

കേന്ദ്ര വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പെ കേസ് തീര്‍ക്കാനാണ് ശ്രമം

എസ്.ആര്‍ മെഡിക്കല്‍ കോളജ് കേസിലെ വിധി വൈകിപ്പിക്കാന്‍ നീക്കം

എസ്.ആര്‍ മെഡിക്കല്‍ കോളജ് കേസിലെ വിധി വൈകിപ്പിക്കാന്‍ നീക്കം. കേന്ദ്ര വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പെ കേസ് തീര്‍ക്കാനാണ് ശ്രമം. ഡല്‍ഹി ചര്‍ച്ചയിലൂടെയാണ് പരിഹാരം വേണ്ടതെന്ന് ആരോഗ്യസര്‍വകലാശാല നിര്‍ദേശിച്ചു. മൂന്നാം വര്‍ഷ പരീക്ഷ നടത്തണെന്ന ആവശ്യയുമായി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കോടതിയെയും സമീപിച്ചു.

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് വരികയും കേന്ദ്ര വിദഗദ്ധ സംഘം പരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് പുതിയ നീക്കങ്ങള്‍ തുടങ്ങിയത്. കേന്ദ്ര വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി വന്നാല്‍ ഹൈകോടതി വിധിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് കോളജ് മാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടയിലാണ് പുതിയ സംഭവങ്ങള്‍ ഉണ്ടാകുന്നത്. കേന്ദ്ര വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ കോടതിക്ക് മുന്നില്‍ വന്നിട്ടില്ല. എന്നാല്‍ അതിന് മുന്‍പ് തന്നെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കാമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ സര്‍വകലാശാല മുന്നോട്ട് വെച്ചത്.

കഴിഞ്ഞ മെയില്‍ ഡല്‍ഹിയില്‍‍ ഇത്തരം ചര്‍ച്ച നടന്നിരുന്നെങ്കിലും വീണ്ടും കോളേജിന് സമയം അനുവദിക്കുകയായിരുന്നു. അതിനാല്‍ കേസിന്റെ വിധി വൈകിപ്പിക്കാനാണ് ഈ നീക്കമെന്ന് രക്ഷിതാകള്‍ കരുതുന്നത്. മൂന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളജിലെ മറ്റൊരു വിഭാഗം വിദ്യാര്‍ഥികളും കോടതിയിലെത്തി. അധ്യയനം നടക്കുന്നില്ലെന്ന വിജിലന്‍സ് കണ്ടെത്തിയ കോളജില്‍ പരീക്ഷ എഴുതാനായി ആവശ്യം ഉന്നയിച്ചത് കോളേജിനെ സഹായിക്കാനാണെന്ന വിലയിരുത്തലും കേസ് നല്‍കിയ രക്ഷിതാക്കള്‍ക്കുണ്ട്. കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് വരികയും തുടര്‍ന്ന് ഹൈക്കോടതി തന്നെ ഉത്തരവിടുകയും ചെയ്യട്ടെയെന്ന നിലപാടിലാണ് പരാതിക്കാരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും.