LiveTV

Live

Kerala

ഉരുള്‍പൊട്ടലില്‍ നശിച്ചത് ഹെക്ടർ കണക്കിന് കൃഷിഭൂമി; ഈ കര്‍ഷകര്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കും?

സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജിലും ഇവര്‍ക്ക് മതിയായ പരിഗണയില്ലെന്നാണ് ആക്ഷേപം

ഉരുള്‍പൊട്ടലില്‍ നശിച്ചത് ഹെക്ടർ കണക്കിന് കൃഷിഭൂമി; ഈ കര്‍ഷകര്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കും?

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുത്തുമല പച്ചക്കാട് പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജിലും ഇവര്‍ക്ക് മതിയായ പരിഗണയില്ലെന്നാണ് ആക്ഷേപം.

വയനാട്ടിലെ കാര്‍ഷിക മേഖല കൂടിയായ മേപ്പാടി പച്ചക്കാട്, പുത്തുമല പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ ഹെക്ടർ കണക്കിന് കൃഷിഭൂമിയും കാർഷിക വിളകളുമാണ് നശിച്ചു പോയത്. എന്നാല്‍ ഈ കര്‍ഷകര്‍ക്ക് ആര് നഷ്ടപരിഹാരം നൽകുമെന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും ഉത്തരമില്ല.സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിന്റെ പരിധിക്കും എത്രയോ അപ്പുറത്താണ് ഇവർക്കുണ്ടായിട്ടുള്ള നഷ്ടം. 100 ഏക്കറോളം കൃഷിഭൂമി ഒലിച്ചു പോയ പ്രദേശത്തെ കര്‍‍ഷകര്‍ വലിയ ആശങ്കയിലാണ്.

വര്‍ഷം തോറും കൃഷിയില്‍ നിന്ന് ലഭിച്ചിരുന്ന ആദായം ഇല്ലാതായതോടെ വരുമാനം നിലച്ച അവസ്ഥയിലാണ് ഉരുള്‍പൊട്ടലിന്റെ ഇരകളായ കര്‍ഷകര്‍. ഏക്ര കണക്കിന് കൃഷിഭൂമി നഷ്ടപ്പെട്ട ഒരു ഡസനിലേറെ കർഷകര്‍ നഷ്ടപരിഹാരത്തിനായുള്ള നെട്ടോട്ടത്തിലാണ്.