LiveTV

Live

Kerala

പൊലീസുകാര്‍ക്ക് പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍

2006 ജൂണിലായിരുന്നു കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ ഗ്രേഡ് പ്രമോഷൻ ആദ്യമായി അനുവദിച്ചത്

പൊലീസുകാര്‍ക്ക് പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ പോലീസ് ഓഫീസര്‍, എ.എസ്.ഐ, എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക.

2006 ജൂണിലായിരുന്നു കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ ഗ്രേഡ് പ്രമോഷൻ ആദ്യമായി അനുവദിച്ചത്. നിലവിലെ തീരുമാനപ്രകാരം 12 വർഷം സർവീസ് പൂർത്തിയാക്കിയ സിവില്‍ പോലീസ് ഓഫീസര്‍മാരെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരാക്കും. 20 വർഷം സർവീസ് പൂർത്തിയാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എ.എസ്.ഐമാരായി മാറും. 25 വർഷം സർവീസ് പൂർത്തിയാക്കിയ എ.എസ്.ഐമാരെ എസ്.ഐയായും പ്രമോഷൻ നൽകുന്നതാണ് പുതിയ ഉത്തരവ്. തീരുമാനം പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് സംഘടന ഭാരവാഹികൾ പറയുന്നു.

15 വർഷം സർവീസ് പൂർത്തിയാക്കിയ സിവില്‍ പോലീസ് ഓഫീസര്‍മാരെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായും, 23 വർഷം സർവീസ് പൂർത്തിയാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെ എ.എസ്.ഐയായും, 28 വർഷം സർവീസ് പൂർത്തിയാക്കിയ എ.എസ്.ഐമാരെ എസ്.ഐയായും പ്രമോഷൻ നൽകാൻ ആയിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. പിന്നീട് എസ്.ഐ പ്രമോഷൻ കാലാവധി 27 വർഷമായും, എ.എസ്.ഐ പ്രമോഷൻ കാലാവധി 22 വർഷമായും കുറച്ചിരുന്നു.