LiveTV

Live

Kerala

പരസ്യപ്രചരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തിലേക്ക്

മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിന്റെ വീറും വാശിയും കൊട്ടിക്കലാശത്തിലും പ്രകടമായി

പരസ്യപ്രചരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തിലേക്ക്

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിച്ചു. എല്ലാ മണ്ഡലങ്ങളിലും കൊട്ടികലാശം കൊഴുപ്പിച്ച് മുന്നണികള്‍. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിനാണ് ആറ് മണിയോടെ തിരശീല വീണത്.

മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിന്റെ വീറും വാശിയും കൊട്ടിക്കലാശത്തിലും പ്രകടമായി. മൂന്ന് മുന്നണികളും അവസാന ദിവസം സര്‍വശക്തിയുമെടുത്ത് പ്രചാരണത്തിനിറങ്ങി. കൊട്ടിക്കലാശം സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള കനത്ത മുന്‍കരുതലുകളാണ് പൊലീസ് സ്വീകരിച്ചത്. അതു കൊണ്ട് തന്നെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളും പൊതുവേ സമാധാനപരമായിരുന്നു. കോന്നിയില്‍ മാത്രമാണ് നേരിയ സംഘര്‍ഷമുണ്ടായത്. ഇവിടെ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.