LiveTV

Live

Kerala

കോന്നിയിലെ കൊട്ടിക്കലാശവിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ്

പ്രചാരണത്തില്‍ ചിലസ്ഥലങ്ങളില്‍ ആളുകുറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്നും അടൂര്‍ പ്രകാശ്

കോന്നിയിലെ കൊട്ടിക്കലാശവിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ്

കോന്നിയിൽ മോഹൻരാജിന്റെ കൊട്ടിക്കലാശത്തിന് എത്താതിരുന്നത് വിവാദമാക്കേണ്ടന്ന് അടൂർ പ്രകാശ് എം.പി. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശങ്ങൾക്ക് താൻ പോകാറില്ലെന്നും ആ രീതിയോട് താല്പര്യമില്ലെന്നും അടൂർ പ്രകാശ് മീഡിയവണിനോട് പറഞ്ഞു.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി മോഹൻരാജിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അടൂർ പ്രകാശ് എം.പി എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പങ്കെടുക്കാതിരുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന ചില സ്ഥലങ്ങളിൽ ജനപങ്കാളിത്തം കുറഞ്ഞത് കാര്യമാകേണ്ടതില്ലെന്നും അത് സ്വഭാവികമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

കോന്നിയിൽ റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ അടൂർ പ്രകാശും ഡി.സി.സി നേതൃത്വം തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.