LiveTV

Live

Kerala

സ്കൂളിലെ സെപ്റ്റിക് ടാങ്ക് തകർന്നു; കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഉച്ചക്ക് മൂന്നുമണിക്ക് ശേഷം മൂത്രപ്പുരക്ക് പിന്നിൽ കളിക്കുന്നതിനിടെയായിരുന്നു കുട്ടികൾ അപകടത്തിൽ പെട്ടത്.

സ്കൂളിലെ സെപ്റ്റിക് ടാങ്ക് തകർന്നു; കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കൊല്ലം അഞ്ചൽ ഏരൂർ എൽപി സ്‌കൂളിലെ സെപ്റ്റിക് ടാങ്കിന്റെ മേൽമൂടി തകർന്ന് അഞ്ച് കുട്ടികൾക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടാങ്കിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടകാരണമെന്നാണ് ആക്ഷേപം.

ഉച്ചക്ക് മൂന്നുമണിക്ക് ശേഷം മൂത്രപ്പുരക്ക് പിന്നിൽ കളിക്കുന്നതിനിടെയായിരുന്നു കുട്ടികൾ അപകടത്തിൽ പെട്ടത്. മൂന്നുകുട്ടികൾ തകർന്ന മേൽമൂടിക്ക് മുകളിലായതിനാൽ വലിയ പരിക്കുകൾ സംഭവിച്ചില്ല. എന്നാൽ ടാങ്കിനടിയിലും, തകർന്നുവീണ മേൽമൂടിക്കിടയിലും കുടുങ്ങിയ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെപ്റ്റിക് ടാങ്കിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടകാരണമെന്നാണ് ആക്ഷേപം. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.