LiveTV

Live

Kerala

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രിയെ തള്ളി രാജന്‍ ഗുരുക്കള്‍

മാര്‍ക്ക് ദാന വിവാദത്തില്‍ വി.സിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രിയെ തള്ളി രാജന്‍ ഗുരുക്കള്‍

മാര്‍ക്ക് ദാന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലിനെ തള്ളി ഉന്നതവിദ്യഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അദാലത്തില്‍ പങ്കെടുത്തത് ശരിയല്ലെന്നും മൂല്യനിര്‍ണയം രജിസ്റ്റര്‍ നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

മാര്‍ക്ക് ദാന വിവാദത്തില്‍ വി.സിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് ലഭിച്ച പരാതി കൈമാറുകയാണ് ചെയ്തതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, മാർക്ക് കൂട്ടി നൽക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്നും പഴ്സണൽ സ്റ്റാഫ് അദാലത്തിൽ പങ്കെടുത്തത് ശരിയല്ലെന്നും ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞു. മന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഇത്തരം വിവാദങ്ങള്‍ സർവകലാശാലകളുടെ വിശ്വാസം നഷ്ടപെടുത്തും. പരീക്ഷ പേപ്പറുകൾ വിളിച്ച് വരുത്തിയെങ്കിൽ തെറ്റാണെന്നും രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി