LiveTV

Live

Kerala

തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ

വിശ്വാസികള്‍ക്കുണ്ടായ വേദന കൊണ്ടാകാം പിറവത്ത് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ

ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണ തള്ളാതെ ഓർത്തഡോക്സ് സഭ. വിശ്വാസികൾ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കിൽ അത് അവരുടെ അനുഭവം മൂലമാണെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. വിശ്വാസികള്‍ക്ക് ഉണ്ടായ വേദന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിജു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഓർത്തഡോക്സ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായുള്ള അൽമായ വേദിയുടെ നിലപാടിനെ സഭാ സെക്രട്ടറി ബിജു ഉമ്മൻ ന്യായീകരിച്ചു. വ്യക്തിസ്വാതന്ത്രത്തെ മാനിക്കുന്ന സഭാ നിലപാടുകൾ അടിച്ചേൽപ്പിക്കില്ല.

ഒരു പാർട്ടിയോടും അയിത്തമില്ലെന്ന് പറയുമ്പോഴും ഇടത് വലത് മുന്നണികൾക്ക് എതിരെ പരോക്ഷ വിമർശനമാണ് സഭാ നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത്. മുന്നണി സ്ഥാനാർത്ഥികളും നേതാക്കളും സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിലപാട് എൻ.ഡി.എയക്ക് അനുകൂലമാണെന്ന സൂചന നൽകി സഭാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.