LiveTV

Live

Kerala

സി.പി.എം - ബി.ജെ.പി വോട്ടുകച്ചവടത്തിന് തെളിവുണ്ടെന്ന് മുല്ലപ്പള്ളി

കോന്നിയിലും വട്ടിയൂര്‍കാവിലും വോട്ട് കച്ചവടത്തിന് ബി.ജെ.പിയും സിപിഎമ്മും ശ്രമിക്കുന്നുണ്ടെന്ന് ആദ്യം മുതല്‍ തന്നെ യു.ഡി.എഫ് ആരോപിക്കുന്നുണ്ട്

സി.പി.എം - ബി.ജെ.പി വോട്ടുകച്ചവടത്തിന് തെളിവുണ്ടെന്ന് മുല്ലപ്പള്ളി

കോന്നിയിലും വട്ടിയൂര്‍കാവിലും വോട്ട് കച്ചവടം സജീവ ചര്‍ച്ചയാക്കി യു.ഡി.എഫ്. വോട്ട് കച്ചവടത്തിന് തെളിവുകളുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ചു. ബിജെപിയിലെ ഒരു വിഭാഗമാണ് ധാരണയുണ്ടാക്കിയിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോന്നിയിലും വട്ടിയൂര്‍കാവിലും വോട്ട് കച്ചവടത്തിന് ബി.ജെ.പിയും സിപിഎമ്മും ശ്രമിക്കുന്നുണ്ടെന്ന് ആദ്യം മുതല്‍ തന്നെ യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. അവസാന ഘട്ടത്തിലേക്ക് പ്രചരണം എത്തി നില്‍ക്കുമ്പോഴും കോന്നിയിലടക്കം ഇത് ശക്തമായി ഉന്നയിക്കുകയാണ് യു.ഡി.എഫ്.

വോട്ട് കച്ചവടത്തിന് തെളിവുകള്‍ ഉണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് പാലായിലും ഇതേ കൂട്ടുകെട്ട് ഉണ്ടായിരുന്നുവെന്നും എൻ.ഡി.എയുടെ വോട്ട് വലിയ രീതിയില്‍ കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.