LiveTV

Live

Kerala

അരൂരിലും ഇരട്ടവോട്ട് ആരോപണവുമായി യു.ഡി.എഫ്

ആരോപണം അടിസ്ഥാന രഹിതമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രതികരണം

അരൂരിലും ഇരട്ടവോട്ട് ആരോപണവുമായി യു.ഡി.എഫ്

അരൂരിലും ഇരട്ട വോട്ട് ആരോപണവുമായി യു.ഡി.എഫ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പന്ത്രണ്ടായിരം ഇരട്ട വോട്ടർമാരെ സി.പി.എം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രതികരണം.

വട്ടിയൂർക്കാവിനും കോന്നിയ്ക്കും പിന്നാലെയാണ് അരൂരിലും ഇരട്ട വോട്ട് ആരോപണം യു.ഡി.എഫ് ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ഉടനടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതിയും നൽകി.

പരാജയ ഭീതി മൂലമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു എൽ.ഡി.എഫിന്റെ മറുപടി. തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരട്ട വോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് തീരുമാനമെടുക്കുമെന്നത് നിർണ്ണായകമാണ്.