LiveTV

Live

Kerala

ഇരട്ടവോട്ടെന്ന യു.ഡി.എഫ് ആരോപണം ശരിവെച്ച് കമ്മീഷന്‍

ഇരട്ടവോട്ടുളളവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം

ഇരട്ടവോട്ടെന്ന യു.ഡി.എഫ് ആരോപണം ശരിവെച്ച് കമ്മീഷന്‍

കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുണ്ടെന്ന യു.ഡി.എഫ് ആരോപണം സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. വട്ടിയൂർക്കാവിൽ 257 ഇരട്ട വോട്ടുകളുണ്ട്. ഇരട്ടവോട്ടുളളവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കോന്നിയിൽ 10000ത്തോളവും വട്ടിയൂർക്കാവിൽ 15000ത്തോളവും ഇരട്ടവോട്ടുകൾ ഉണ്ടെന്നായിരുന്നു യു.ഡി.എഫ് നേതൃത്വത്തിന്റെ ആരോപണം. ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പക്ഷേ ഇരട്ട വോട്ടുകളുടെ എണ്ണം വളരെ കുറവാണെന്നും വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ പരാതി ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താകരുതെന്നും ടീക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ടുളളവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം.