LiveTV

Live

Kerala

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂണിവേഴ്സിറ്റികളില്‍ ചട്ടവിരുദ്ധമായി ഇടപെടുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കേരള യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുടെ കോളജ് മാറ്റത്തിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടു ഉത്തരവിറക്കി

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂണിവേഴ്സിറ്റികളില്‍ ചട്ടവിരുദ്ധമായി ഇടപെടുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂണിവേഴ്സിറ്റികളില്‍ ചട്ടവിരുദ്ധമായി ഇടപെടുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേരള യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുടെ കോളജ് മാറ്റത്തിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ടു ഉത്തരവിറക്കി. കോളജ് മാറ്റം അനുവദിക്കാനുള്ള യൂണിവേഴ്സിറ്റിയുടെ അധികാരത്തിലാണ് വകുപ്പ് കൈ കടത്തിയത്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

വിദ്യാര്‍ഥിനിയുടെ സ്ഥലം മാറ്റത്തില്‍ ഇടംപ്പെട്ടന്ന് മന്ത്രി തന്നെ പറയുകയാണ്. ചേര്‍ത്തല എന്‍ എസ് എസ് കോളജില്‍ നിന്ന് തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളജിലേക്ക് സ്ഥലം മാറ്റിയത്. വിദ്യാര്‍ഥിനിയുടെ അപേക്ഷ പരിഗണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ കോളജ് മാറ്റം യൂണിവേഴ്സിറ്റിയുടെ അധികാരമാണെന്ന് കേരള യൂണിവേഴ്സിറ്റി ഓര്‍ഡിനന്‍സ് മൂന്നാം വകുപ്പ് നാലാം ഉപ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. സ്ഥലം മാറ്റം ലഭിച്ച വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് ഇന്‍ഡക്സ് 728 ആണ്. ഗവ. വിമന്‍സ് കോളജില്‍ ജനറല്‍ വിഭാഗത്തില്‍ 1200 ന് മുകളില്‍ സംവരണ വിഭാഗത്തില്‍ 1000 ന് മുകളിലുമാണ് ഇന്‍ഡക്സുള്ളത്. യൂണിവേഴ്സിറ്റി നടത്തിപ്പില്‍ മന്ത്രിയുടെ ഓഫീസും ഇടപെടുന്നുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍.