LiveTV

Live

Kerala

ട്രാന്‍സ്മെനും യുവതിക്കും ബന്ധുക്കളുടെ വധഭീഷണിയെന്ന് പരാതി

പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ താമരശേരി പൊലീസ് തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു

ട്രാന്‍സ്മെനും യുവതിക്കും ബന്ധുക്കളുടെ വധഭീഷണിയെന്ന് പരാതി

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ട്രാന്‍സ്മെനും യുവതിക്കും ബന്ധുക്കളുടെ വധഭീഷണിയെന്ന് പരാതി. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ താമരശേരി പൊലീസ് തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. യുവതിയെ വേങ്ങേരി ഷോര്‍ട്സ്റ്റേ ഹോമിലേക്ക് മാറ്റി.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ട്രാന്‍സ്മെന്‍ അര്‍ണബും കട്ടിപ്പാറ ചമല്‍ സ്വദേശിയുമായ ആദിത്യയും തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ ആദിത്യയുടെ കുടുംബം എതിര്‍പ്പുമായി എത്തി. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി രണ്ട് പേരെയും മര്‍ദിക്കുകയായിരുന്നുവെന്ന് അര്‍ണബ് പറയുന്നു.

യുവതിയുടെ കുടുംബത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചു. പക്ഷേ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ബന്ധുക്കള്‍ എത്തിയതോടെ യുവതിയെ ഷോര്‍ട്സ്റ്റേ ഹോമിലേക്ക് മാറ്റി. അര്‍ണബ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും ആദിത്യ എല്‍.എല്‍.ബി വിദ്യാര്‍ഥിയുമാണ്.