LiveTV

Live

Kerala

താമരശ്ശേരി ബെെക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡിലെ കയറ്റത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

താമരശ്ശേരി ബെെക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് താമരശ്ശേരി കത്തറമ്മലില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ ഏഴുകളക്കുഴിയില്‍ മര്‍വാന്‍ ആണ് മരിച്ചത്.

സാരമായി പരുക്കേറ്റ പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി ഷനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോട്ടക്കുന്ന് സ്വദേശി ബദറുവിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരപ്പന്‍പൊയില്‍ നുസ്‌റത് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇവര്‍ സഞ്ചരിച്ച ബൈക്ക് തുവ്വക്കുന്ന് റോഡിലെ കയറ്റത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.