LiveTV

Live

Kerala

ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കെതിരെ രണ്ടരക്കോടിയുടെ അഴിമതി ആരോപണവുമായി കെ.സി.എ

കെ.സി.എ ഓംബുഡ്സ്മാനെ മാറ്റി കേസുകൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും മുൻ ഭാരവാഹികൾ ആരോപിച്ചു.

ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കെതിരെ രണ്ടരക്കോടിയുടെ അഴിമതി ആരോപണവുമായി കെ.സി.എ

ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിനെതിരെ രണ്ടരക്കോടി രൂപയുടെ അഴിമതി ആരോപണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹികൾ. കെ.സി.എ ഓംബുഡ്സ്മാനെ മാറ്റി കേസുകൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും മുൻ ഭാരവാഹികൾ ആരോപിച്ചു.

ഡോട്ടട് ലൈൻസ് എന്ന സ്ഥാപനത്തിന് കെ.സി.എയുടെ ഫേസ് ബുക്ക് മേൽനോട്ടത്തിനെന്ന പേരിൽ മാസം തോറും വൻതുക യാതൊരു കരാറോ രേഖകളോ ഇല്ലാതെ വകമാറ്റിയിയെന്നതാണ് ഒരു വിഭാഗം അംഗങ്ങളുടെ ആരോപണം. ഡോട്ടട് ലൈൻസ് ജയേഷ് ജോർജിന്റെ ബിനാമി സ്ഥാപനമാണെന്നും ഇവർ ആരോപിക്കുന്നു.

ജയേഷിന്റെ സ്വന്തം പേരിലുള്ള കാർ അപകടത്തിൽപ്പെട്ടപ്പോൾ കെ.സി.എയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതായി വ്യാജരേഖയുണ്ടാക്കി കെ.സി.എ അക്കൗണ്ടിൽ നിന്ന് തുക വകമാറ്റിയെന്നും ആരോപണമുണ്ട്. പിച്ച് നിർമ്മാണവുമായി ബന്ധപ്പെട്ടും കളിമണ്ണും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിലും ക്രമക്കേടുണ്ടായെന്നും കെ.സി.എ മുൻ ഭാരവാഹികൾ ആരോപിച്ചു.